ഭൂമിശാസ്ത്രം
ഭൂപ്രകൃതി:
പേരാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആകെയുള്ള 34.10 ച.കിലോമീറ്റര്‍ പ്രദേശം
ഭൂപ്രകൃതിയില്‍ ഉയര്‍ന്ന കുന്നിന്‍ പ്രദേശം ചെങ്കുത്തായ കുന്നുകള്‍, ചെറിയ ചെിവുകൾ , സമതലം, പുഴയോരം എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം.സമുദ്രനിരപ്പില്‍ നിന്നൂം ശരാശരി 243 അടി ഉയരത്തിലാണ് പഞ്ചായത്ത് പ്രദേശംസ്ഥിതി ചെയ്യുന്നത്. കടന്നിന്‍ മുകളില്‍ കാണപ്പെടുന്ന അടിസ്ഥാന മണ്ണ് ലാറ്ററൈറ്റ്,
ഫോറസ്റ്റ് സോയില്‍ എന്നിവയാണ്. കുത്തനെയുള്ള ചെരിവ് പ്രദേശത്ത് ലാറ്റ്രൈറ്റുംമിതമായ ചെരിവ് നിരപ്പായ പ്രദേശം എന്നിവിടങ്ങളില്‍ ലാറ്ററൈറ്റ് അലുമിനിയം മണ്ണും കാണപ്പെടുന്നു. കുത്തനെ ചെരിവായ പ്രദേശങ്ങള്‍ ധാരാളമുള്ള പേരാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ണിന്റെ ഘടനയുംപരിസ്ഥിതിയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മണ്ണൊലിപ്പ് വയല്‍ നികത്തല്‍ മത്സ്യസമ്പത്തിനെ കുറവ്, കുന്നിടിക്കല്‍ മാലിന്യസംസ്കരണ പ്രശ്നങ്ങള്‍, ജലസ്രോതസ്സുകളുടെ മലിനീകരണം മുതലായവാണ് നമ്മുടെ പഞ്ചായത്തിലെ ജൈവ സമ്പത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. പരമ്പരാഗതമായ
കൃഷിരീതികള്‍ അവലംബിക്കാത്തത് കാരണം ഭൂമിയില്‍ പെയ്യുന്ന മഴ വെള്ളം ഒഴുകിപാഴായി പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്